പൊലീസ് അകാരണമായി മര്‍ദിച്ചെന്ന് യുവാവിന്‍റെ പരാതി

കറുകച്ചാല്‍: കോടിമതയില്‍ ടയര്‍ അനുബന്ധ ജോലി ചെയ്യുന്നയാളെ വെസ്റ്റ് പൊലീസ് സി.ഐ അകാരണമായി ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. ചമ്പക്കര ഇലമ്പലക്കാട്ട് കെ. സുരേഷ്‌കുമാറിനാണ് (47) മര്‍ദനമേറ്റത്. ഇത് സംബന്ധിച്ച് മുഖ്യമന്തിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കി. 14ന് 12.30ഓടെ സുരേഷി‍ൻെറ കടക്ക് മുന്നില്‍ വാഹനാപകടമുണ്ടായി. സംഭവത്തെ തുടര്‍ന്ന് സി.ഐ സ്ഥലതെത്തി. അമിതവേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതാണ് അപകടകാരണമെന്ന് സുരേഷ് സി.ഐയോട് പറഞ്ഞു. ഇത് പറയാന്‍ താനാരാണെന്ന് ചോദിച്ച് സി.ഐ അസഭ്യം പറയുകയും കഴുത്തിനുപിടിച്ച് ഞെരിക്കുകയും ഇടതുകൈ പിടിച്ച് തിരിച്ചെന്നുമാണ് സുരേഷ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സുരേഷ് ജില്ല ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സതേടി. കൈക്ക് പരിക്കേറ്റതിനാല്‍ ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.