സ്​കൂൾ വാർഷികവും ഇഫ്താർ സംഗമവും

എരുമേലി: ആലപ്ര അന്നപൂർണ യു.പി സ്കൂളിൽ 66ാമത് വാർഷികവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജർ തങ്കമ്മ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ജി. സുനിൽകുമാർ പതാക ഉയർത്തി. മുൻ മാനേജർ കെ.കെ. ഗോപാലകൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനം കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കോടതി പ്രസിഡന്‍റ്​ അഡ്വ. വി.എസ്. മനുലാലും കാഷ് അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത്​ അംഗം ജയശ്രീ ഗോപിദാസും നിർവഹിച്ചു. പഞ്ചായത്ത്​ അംഗം പി.ടി. ഇന്ദു, മുൻ പ്രധാനാധ്യാപിക എം.കെ. സരസമ്മ, മുഹമ്മദ് കബീർ റാവുത്തർ, പി.ടി.എ പ്രസിഡന്‍റ്​ സിറാജുദ്ദീൻ, എൻ.കെ. രാജൻ, എം.എം. യൂസുഫ്, പി.ജി. സാബു, അനിത ജോണി, ബി. സുരേഷ്, കെ.കെ. സുരേഷ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.