വർഗീയതക്കെതിരെ പോരാടാൻ ഇടതുമുന്നണിക്കേ കഴിയൂ -ഗണേഷ് കുമാർ

കോട്ടയം: മതേതരത്വം സംരക്ഷിക്കാനും വർഗീയതക്കെതിരെ പോരാടാനും ഇടതുമുന്നണിക്കു മാത്രമേ കഴിയൂവെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേരള കോൺഗ്രസ് ബി ജില്ല നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സാജൻ ആലക്കളം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി, ഭാരവാഹികളായ വടകോട് മോനിച്ചൻ, ഏലിയാമ്മ വർഗീസ്, എച്ച്. മുഹമ്മദ് റിയാസ്, ദീപു ബാലകൃഷ്ണൻ, ഹരിപ്രസാദ് വി. നായർ, ബി. ശശിധരൻ, ബേബിച്ചൻ തയ്യിൽ, ജിജോ മൂഴയിൽ, സാൽവിൻ കൊടിയന്ത്ര, രാജേഷ് നട്ടാശേരി, ആദർശ് കെ. രമേശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.