കോട്ടയം: കോർപറേറ്റുകളെ പ്രീണിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നതെന്ന് മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വൻ. ഇന്ധനവിലയിലെ ഉയർച്ച രാജ്യത്ത് വലിയതോതിൽ വിലക്കയറ്റത്തിന് ഇടയാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലവർധനക്കെതിരെ എൽ.ഡി.എഫ് കോട്ടയം ഹെഡ് പോസ്‌റ്റ് ഓഫിസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയം സംസ്‌കരണം മുതൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം തുടങ്ങി എല്ലാ ഇന്ധനങ്ങളുടെയും വിലനിർണയം വരെ പൂർണമായും സ്വകാര്യമേഖലക്ക് തീറെഴുതിയ കേന്ദ്രസർക്കാറാണ് വിലക്കയറ്റത്തിന് ഉത്തരവാദി. വിലക്കയറ്റത്തിനെതിരായ ഓരോ വീടും സമരമുഖമായി മാറണം. വിളവുകളുടെ വില കുതിക്കുമ്പോഴും കർഷകന് ന്യായവില കിട്ടുന്നില്ല. അരിയുടെയും പലവ്യഞ്‌ജനങ്ങളുടെയും വില കൂടാൻ കാരണം ചരക്ക് നീക്കത്തിലുണ്ടായ താളംതെറ്റലാണ്. ഇന്ധനവില വർധിച്ചതോടെ ചരക്ക് ഗതാഗതച്ചെലവേറി. ഇത് വില നിർണയത്തെ സ്വാധീനിക്കും. കർഷകനും തൊഴിലാളിയും ദരിദ്രവത്കരിക്കപ്പെടുമ്പോൾ രാജ്യത്തെ 10ൽ താഴെ കുത്തക കുടുംബങ്ങളുടെ ആസ്‌തി വർധിക്കുകയാണ്. അവരെ വളർത്താൻ പാടുപെടുകയാണ് മോദി സർക്കാർ. ബുൾഡോസർ ഉപയോഗിച്ച് നിരായുധനായ മനുഷ്യനെ നേരിടുന്ന ബി.ജെ.പിക്ക് സുപ്രീംകോടതിയും പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 12 ഏരിയ കേന്ദ്രത്തിലും കേന്ദ്രസർക്കാർ ഓഫിസിന് മുന്നിലേക്കായിരുന്നു മാർച്ചും ധർണയും. കോട്ടയത്ത് സി.പി.ഐ കോട്ടയം മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ് അധ്യക്ഷത വഹിച്ചു. ഘടകകക്ഷി നേതാക്കളായ പി.കെ. കൃഷ്‌ണൻ, സണ്ണി തെക്കേടം, രാജീവ് നെല്ലിക്കുന്നേൽ, സാബു മുരിക്കവേലി, പോൾസൺ പീറ്റർ, റെജി കെ. കുരുവിള, സുനിൽ എബ്രഹാം, ടി.എം. ജോസഫ്, എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.ജെ. വർഗീസ്, സി.പി.എം ഏരിയ സെക്രട്ടറി ബി.ശശികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.