റോഡരികിൽ മാലിന്യം തള്ളുന്നു

കറുകച്ചാല്‍: റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവായി. രാത്രി വാഹനങ്ങളിലെത്തിക്കുന്ന അറവുമാലിന്യമടക്കം പാതയോരങ്ങളില്‍ കിടന്ന് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ തിരക്കൊഴിഞ്ഞ പ്രദേശങ്ങളിലെല്ലാം ചാക്കില്‍കെട്ടി മാലിന്യം തള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നടുറോഡിലടക്കം മാലിന്യം തള്ളുന്നത് പതിവാണ്. കോഴിക്കടകള്‍, അറവുശാലകള്‍, വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവ കറുകച്ചാല്‍ മേഖലയിലെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലുമാണ്​ തള്ളുന്നത്​. കറുകച്ചാല്‍-മണിമല റോഡില്‍ വാകമൂട് പടി സ്ഥിരം മാലിന്യം തള്ളുന്ന സ്ഥലമായി. റോഡരികിലെ ഒഴിഞ്ഞ സ്ഥലത്ത് വലിച്ചെറിഞ്ഞ നിലയിലാണ്. നെടുംകുന്നം, പത്തനാട് മേഖലകളിലും മുണ്ടത്താനം ഭാഗത്തും റബര്‍തോട്ടങ്ങളിലും ഉള്‍പ്രദേശങ്ങളിലുമെല്ലാം മാലിന്യം തള്ളുന്നുണ്ട്. മല്ലപ്പള്ളി റോഡിലെ കാടുപിടിച്ചുകിടക്കുന്ന പാതയോരങ്ങളില്‍ പതിവായി മാലിന്യം തള്ളാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.