വന്യജീവികളെ നിയന്ത്രിക്കണം -കേരള കർഷക സംഘം

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിൽ കൃഷി നശിപ്പിക്കുന്ന വന്യജീവികളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന്​ കേരള കർഷക സംഘം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.എം ഏരിയ സെക്രട്ടറി കെ. രാജേഷ് ഉദ്​ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി സജിൻ വി. വട്ടപ്പള്ളി, എൻ. സോമനാഥൻ, സി.പി.എം ലോക്കൽ സെക്രട്ടറി ടി.കെ. ജയൻ, ബി.ആർ. അൻഷാദ്, എം.എ. റിബിൻ ഷാ, കെ.എം. അഷറഫ്, കെ.​എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു. കെ.എ. നസീർ ഖാൻ (പ്രസി​), ഇക്ബാൽ ഇല്ലത്തുപറമ്പിൽ, ചെല്ലപ്പൻ (വൈസ് പ്രസി), കെ.എസ്. ഷാനവാസ് (സെക്ര), കെ.എ. ഷാഹിദ്, കെ.ബി. ഷാനവാസ് (ജോ. സെക്ര), പി.കെ. കാസിം (ട്രഷ), ദീപ്തി ഷാജി, ടി.ഐ. നസീർ, കെ.എം. സജി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ ഭാരവാഹികളായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.