സുരേഷ്​ കുമാറിന് പിഴ ചുമത്തിയതിനെതിരെ എം.എം. മണി

തൊടുപുഴ: വകുപ്പിന്‍റെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന്​ കാട്ടി കെ.എസ്​.ഇ.ബി ഓഫി​സേഴ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ എം.ജി. സുരേഷ്​ കുമാറിന്​ പിഴ ചുമത്തിയതിനെ രൂക്ഷമായി വിമർശിച്ച്​ മുൻ വൈദ്യുതി മന്ത്രി എം.എം. മണി. മര്യാദയില്ലാത്ത നടപടിയാണിതെന്നും സംഘടന നേതാവ് ആയതുകൊണ്ട് അദ്ദേഹത്തിനെതിരെ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും മണി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. താൻ മന്ത്രിയായിരിക്കെ പേഴ്​സനൽ സ്റ്റാഫിൽ അംഗമായിരുന്ന സുരേഷ്​ കുമാർ വാഹനം ഉപയോഗിച്ചത്​​ സംബന്ധിച്ച്​ തനിക്ക്​ പരാതിയൊന്നുമില്ല. ഇപ്പോൾ അനുവദിച്ച വാഹനം വൈദ്യുതി മന്ത്രിയും ചെയർമാനും എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കണം. താൻ മന്ത്രിയായിരുന്ന സമയത്ത് വൈദ്യുതി ബോർഡും സർക്കാറും പ്രത്യേകം വാഹനങ്ങൾ അനുവദിച്ചിരുന്നു. തന്‍റെ ഇഷ്ടപ്രകാരമാണ് അവ ഉപയോഗിച്ചത്. ഇതിനും പിഴ ചുമത്തുമോയെന്നും മണി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.