ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വിവിധ അപകടങ്ങളിൽപെട്ട് ചികിത്സയിൽ കഴിയവേ മരിക്കുന്നവരുടെ മൃതദേഹങ്ങൾ പൊലീസ് ഇൻക്വസ്റ്റ് നടത്താൻ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് നിർദേശം നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ. അപകടങ്ങളിൽപെട്ട് മരിക്കുന്നവരുടെ കോവിഡ് പരിശോധനഫലം യഥാസമയം ലഭിക്കാത്തതിനാൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്താൻ 24 മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നതായി കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ആശുപത്രി അധികൃതർ ഇൻക്വസ്റ്റ് ചെയ്യാൻ കോവിഡ് മാനദണ്ഡം പാലിക്കേണ്ടതില്ലെന്ന് അറിയിച്ചു. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗം നാളെ കെ. സുധാകരനും വി.ഡി. സതീശനും പങ്കെടുക്കും കോട്ടയം: കെ-റെയിൽ വിരുദ്ധ സമരത്തിന്‍റെ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനും യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ചേരും. ശനിയാഴ്ച രാവിലെ 10ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി. ജോസഫ്, തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.