വനമേഖലയിൽ പ്രവേശിച്ചതിന് നാലുപേർ അറസ്റ്റിൽ

കുമളി: സംരക്ഷിത വനമേഖലയിൽ രാത്രി പ്രവേശിച്ചതിന്​ നാല്​ പേരെ അറസ്റ്റ് ചെയ്തു. കുമളി റേഞ്ചിനുകീഴിലെ മൂങ്കലാർ ഭാഗത്ത് നിന്ന്​ വ്യാഴാഴ്ച പുലർച്ചയാണ്​ കട്ടപ്പന സ്വദേശികളായ വിജിത്, അനൂപ്, നിതിൻ, വിഷ്ണു എന്നിവരെ ചെല്ലാർകോവിൽ സെക്​ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വിനോദ്, മനോജ് കുമാർ, വിജയകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനത്തിൽ എയർഗൺ ഉണ്ടായിരുന്നതിനാൽ വേട്ടക്ക്​ വന്നതെന്ന പേരിലാണ് അറസ്റ്റ്. എന്നാൽ, വാളാർഡി- ചെങ്കര റോഡിൽ വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നവരെ ഇതുവഴി പട്രോളിങ്ങിനെത്തിയ വനപാലകർ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന്​ ആരോപണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.