തിരുവനന്തപുരം: കെട്ടിലും മട്ടിലും മാറ്റം വരുത്തി വിപണന, ഉൽപാദന മേഖലകളിൽ പുതിയ കാൽവെപ്പുമായി ഖാദി ഗ്രാമവ്യവസായ ബോർഡ്. ഖാദി ബോർഡ് ഉൽപന്നങ്ങൾ ഇനി കടകൾക്ക് പുറമേ, ഓൺലൈനായും ലഭ്യമാകും. ഇതിനായി ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഖാദി ഷോയും സംഘടിപ്പിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതുതലമുറയെ ഖാദിയിലേക്ക് ആകർഷിക്കാൻ പുതിയ ഡിസൈനുകളിൽ വസ്ത്രങ്ങൾ തുന്നാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയുമായി ധാരണയിലെത്തി. 200ഓളം പുതിയ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിപണിയിലെത്തിക്കും. 45 പ്രീമിയം ഔട്ട് ലെറ്റുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഡിസൈനർമാരുടെ സേവനം ലഭ്യമാക്കും. പുതിയ 75 ഷോറൂം തുടങ്ങും. തിരുവനന്തപുരം വഞ്ചിയൂരിൽ പുതിയ ഷോറൂം ആരംഭിച്ചു. ശുദ്ധമായ തേൻ, എള്ളെണ്ണ, പഞ്ഞിക്കിടക്കകൾ എന്നിവയും ലഭ്യമാണ്. 2022-'23 വർഷം 150 കോടിയുടെ വിൽപനയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.