കാഞ്ഞിരപ്പള്ളി: പ്രളയത്തെത്തുടർന്ന് തകർന്ന കൈവരികളുടെയും അപ്രോച്ച് റോഡിന്‍റെയും നിർമാണം പൂർത്തിയാക്കി . ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണപ്രവർത്തനം പൂർത്തിയാക്കിയത്. ഫെബ്രുവരി രണ്ടിന് ആരംഭിച്ച നിർമാണപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ രണ്ടര മാസംകൊണ്ടാണ് പൂർത്തീകരിച്ചത്. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പാലം തുറന്നുനൽകി. യോഗത്തിൽ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ജെസി ഷാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ, അഞ്ചലിപ്പ സെന്‍റ് പയസ് ദേവാലയ വികാരി സെബാസ്റ്റ്യൻ ഉള്ളാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, കെ.എസ്. എമേഴ്സൺ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ റിജോ വാളാന്തറ, വി.പി. രാജൻ, മഞ്ജു മാത്യു, ബിജു ചക്കാല, ജെസി മലയിൽ എന്നിവർ സംസാരിച്ചു. മണിമല റോഡിൽനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്വകാര്യവ്യക്തി വിട്ടുനൽകിയ സ്ഥലം ഉപയോഗിച്ച് ഇരുവശത്തേക്കും ഒരുമീറ്റർ വീതികൂട്ടിയാണ് നിലവിൽ അപ്രോച്ച് റോഡ് നവീകരിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിന് പുറമെ പാലത്തിന്‍റെ കൈവരികളും എടുത്തുമാറ്റാവുന്ന രീതിയിൽ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. KTL w BL Anchilippa paalam ചിത്രവിവരണം: പുതുക്കിപ്പണിത കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പാലവും അപ്രോച്ച് റോഡും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു KTL w BL Anchilippa paalam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.