ഇഫ്താർ സംഗമവും മതസൗഹാർദ സദസ്സും

ഈരാറ്റുപേട്ട: തെക്കേക്കര പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മത സൗഹാർദ സദസ്സും നടത്തി. കെ.പി. അൻസാരി അധ്യക്ഷത വഹിച്ചു. മുഹ്​യിദ്ദീൻ പള്ളി ചീഫ് ഇമാം വി.പി. സുബൈർ മൗലവി അനുഗ്രഹപ്രഭാഷണം നടത്തി. ആ​ന്‍റോ ആന്‍റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജോയി എബ്രഹാം, രമ മോഹനൻ, കുര്യാക്കോസ് ജോസഫ്, എം.ജി. ശേഖരൻ, പി.ഇ. മുഹമ്മദ് സക്കീർ, പി.എസ്. ഷെഫീഖ്, കെ.ഇ. പരീത്, കൗൺസിലർമാരായ അനസ് പാറയിൽ, അൻസർ പുളമോലി, കെ.പി. സിയാദ്, ഫൈസൽ തുടങ്ങി മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പടം തെക്കേക്കര പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ ആ​ന്‍റോ ആൻറണി എം.പി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.