മുണ്ടക്കയം: കോരുത്തോട് സെന്‍റ് ജോർജ് യു.പി സ്കൂൾ പി.ടി.എയുടെയും മാനേജ്മെന്‍റിന്‍റെയും ആഭിമുഖ്യത്തിൽ ഫാ. ജി.സി. വാഴൂർ അഖിലകേരള വോളിബാൾ ടൂർണമെന്‍റ് സെന്‍റ് ജോർജ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ച മുതൽ 28വരെ നടക്കുമെന്ന് മാനേജർ റവ. ഫാ. ഡാരിസ് ഉരുത്തി നാമലയിൽ, പ്രധാനാധ്യാപിക വി.എം. ജെസി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ടൂർണ്ണമെന്‍റിൽ സംസ്ഥാന-ദേശീയ താരങ്ങൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പി.ടി.എ പ്രസിഡന്‍റ് ജോസുകുട്ടി, അധ്യാപകരായ റെബിൻ തോമസ്, അജോ സെബാസ്റ്റ്യൻ തുടങ്ങിയവരും പങ്കെടുത്തു. രാത്രി ഏഴു മുതലാണ് ടൂർണമെന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.