ആന്ധ്ര സ്വദേശിക്ക് മർദനം; രണ്ടുപേർ പിടിയിൽ

എരുമേലി: റമദാനിൽ സകാത്​ തേടിയെത്തിയ ആന്ധ്രപ്രദേശ്​ സ്വദേശിയെ മർദിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ രമേശൻ, ജോമോൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശി ഹസൻ ഷാഹലിനാണ് മർദനമേറ്റത്. കഴിഞ്ഞദിവസം കോയിക്കക്കാവിലാണ് സംഭവം. മുസ്​ലിം വീടുകൾ തേടിയെത്തിയ ഹസനെ ഇതുവഴി വാഹനത്തിലെത്തിയ രമേശനും ജോമോനും ചേർന്ന് മർദിക്കുകയും പണം പിടിച്ചുവാങ്ങിയ ശേഷം വാഹനത്തിൽ പിടിച്ചുകയറ്റി മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപത്തെ റബർ തോട്ടത്തിൽ ഇറക്കിവിടുകയുമായിരുന്നു. മൂക്കിന് പരിക്കേറ്റ ഹസൻ എരുമേലി പൊലീസ് സ്​റ്റേഷനിൽ സഹായം തേടിയെത്തി. ഇയാളുടെ പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവരെയും കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.