നടൻ ദിലീപ് ശബരിമല ദർശനം നടത്തി

ശബരിമല: നടൻ ദിലീപ് ശബരിമലയിൽ ദർശനത്തിനെത്തി. ദിലീപിന്‍റെ മാനേജർ വെങ്കി, സുഹൃത്ത് ശരത് എന്നിവർക്കൊപ്പമാണ്​ എത്തിയത്​. ഞായറാഴ്ച രാത്രി ശബരിമലയിലെത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽ തങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ദർശനം നടത്തി പ്രത്യേക പൂജകളും വഴിപാടുകളും അർപ്പിച്ചു. മേൽശാന്തിയെയും തന്ത്രിയെയും കണ്ട് അനുഗ്രഹം വാങ്ങി. ഏറെ നേരം സന്നിധാനത്ത് തങ്ങിയ ശേഷമാണ് ദിലീപ്​ മലയിറങ്ങിയത്. PTG61dilip നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്നു ക്യാപ്​ഷൻ PTG60sabarimala ശബരിമലയിൽ കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ തിങ്കളാഴ്ച നടന്ന സഹസ്രകലശ പൂജ. രണ്ടുവർഷത്തെ ഇടവേളക്ക്​ ശേഷമാണ് സഹസ്രകലശം നടക്കുന്നത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.