കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന ഏത് സംഭവങ്ങളെയും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. എൻ.സി.പി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണം ചെയ്ത് നടത്തുന്ന കൊലപാതകങ്ങൾ പൊലീസിന് തടയാൻ കഴിയില്ല. എന്നിട്ടും സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്ന് കോൺഗ്രസ് പ്രചരിപ്പിക്കുകയാണ്. വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയും കളിക്കുന്നത്. ഇത്തരം കൊലപാതകങ്ങൾ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ, ബാബു കപ്പക്കാല, പി.കെ. ആനന്ദക്കുട്ടൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.