കോട്ടയം: സര്‍ക്കാറിൻെറ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി നിയോജകമണ്ഡലങ്ങൾ തോറും ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന 'എൻെറ കേരളം' പ്രചാരണയാത്രയുടെ പൂഞ്ഞാർ മണ്ഡലത്തിലെ പര്യടനം സമാപിച്ചു. ദ്വിദിന പര്യടന സമാപനദിനത്തിൽ ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നിവിടങ്ങളിൽ തത്സമയ ക്വിസ്, കലാജാഥ, വികസനചിത്ര-വിഡിയോ പ്രദര്‍ശനം എന്നിവ നടത്തി. വികസന ക്ഷേമപദ്ധതികൾ അടിസ്ഥാനപ്പെടുത്തിയുള്ള തത്സമയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകിയവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു. തിടനാട് ടൗണിൽ നടന്ന സമാപനച്ചടങ്ങ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് വിജി ജോർജ് സമ്മാനദാനം നിർവഹിച്ചു. പൊതുപ്രവർത്തകരായ അലക്സാണ്ടർ പൗവത്തിൽ, പി.സുഭാഷ് എന്നിവർ പങ്കെടുത്തു. ഈരാറ്റുപേട്ടയിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, കൗൺസിലർ നാസർ വെള്ളുപറമ്പിൽ എന്നിവരും പൂഞ്ഞാർ തെക്കേക്കരയിൽ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് മാത്യുവും തീക്കോയിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജയിംസും സമ്മാനദാനം നിർവഹിച്ചു. ആദ്യദിനമായ ശനിയാഴ്ച മുണ്ടക്കയം, പാറത്തോട്, എരുമേലി, മുക്കൂട്ടുതറ എന്നിവിടങ്ങളിലായിരുന്നു പര്യടനം. പടം: KTL Ente keralam ഇൻഫർമേഷൻ ആന്‍ഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച 'എൻെറ കേരളം' പ്രചാരണയാത്രയുടെ ഈരാറ്റുപേട്ട നഗരസഭയിലെ ഉദ്ഘാടനം ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.