മുണ്ടക്കയം: മുണ്ടക്കയം-എരുമേലി സംസ്ഥാനപാതയിൽ വരിക്കാനി കവലക്ക് സമീപം പാതയോരത്ത് നിൽക്കുന്ന ഉണങ്ങിയ മരം അപകടഭീഷണിയാകുന്നു. മരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വരിക്കാനി കവലക്ക് സമീപം പഴയ എരുമേലി വടക്ക് വില്ലേജ് ഓഫിസ് കെട്ടിടമുറ്റത്ത് ഉണങ്ങിനിൽക്കുന്ന അരയാഞ്ഞിലിയാണ് വാഹനയാത്രക്കാർക്കും സമീപവാസികൾക്കും വ്യാപരികൾക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് ഉണങ്ങിയ മരത്തിന്‍റെ ഒരുശിഖരം എരുമേലി മുണ്ടക്കയം പാതയിലേക്ക് വീണിരുന്നു. ഈ സമയം അതുവഴി കടന്നുവന്ന കാർയാത്രികർ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ശിഖരം വാഹനത്തിന് മുകളിൽ വീഴുന്നതിൽനിന്ന് രക്ഷപ്പെട്ടത്. എരുമേലി വടക്ക് വില്ലേജ് ഓഫിസ് കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ പഴയ കെട്ടിടസ്ഥലത്ത് നിൽക്കുന്ന ഈ ഉണങ്ങിയ മരം വെട്ടിമാറ്റാൻ അധികാരികൾ തയാറാകുന്നില്ല. ഉണക്കമരം വെട്ടിമാറ്റണമെന്നാവശ്യം ശക്തമാണ്. KTL WBL Uningiya maram
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.