വിഷുദിനത്തിൽ ബി.ജെ.പി ധർണ

എലിക്കുളം: ഉദ്ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം തുറന്നുപ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ വിഷുദിനത്തിൽ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം സോമൻ തച്ചേട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയപ്രകാശ് വടകര അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.ആർ. സരീഷ്‌കുമാർ, വി.എസ്. വിഷ്ണു, വി.എസ്. ഷാനു, ശ്രീജ സരീഷ്, ഗോപിനാഥൻ നായർ, ബിനീഷ്, അനീഷ്, നിർമല ചന്ദ്രൻ, ദീപു ഉരുളികുന്നം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.