ഭക്ഷ്യ എണ്ണകള്‍ക്കും തീവില

രാജ്യത്തേക്ക്​ എത്തുന്ന സൂര്യകാന്തി എണ്ണയുടെ 70 ശതമാനം റഷ്യയില്‍നിന്നും 20 ശതമാനം യുക്രെയ്​നിൽ നിന്നും കോട്ടയം: സൂര്യകാന്തിക്ക്​ പുറമേ, മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും കുതിക്കുന്നു. സൂര്യകാന്തി എണ്ണയുടെ വിലയില്‍ ഒന്നരമാസത്തിനിടെ 40 രൂപയുടെ വര്‍ധനവാണുണ്ടായത്​. ഇപ്പോള്‍ 200 രൂപയോളമാണ്​ വില്‍പന വില. യുക്രെയ്​ന്‍ യുദ്ധത്തെ തുടർന്നായിരുന്നു സൂര്യകാന്തിക്ക്​ വില കുതിർച്ചുയർന്നത്​. രാജ്യത്തേക്ക്​ എത്തുന്ന സൂര്യകാന്തി എണ്ണയുടെ 70 ശതമാനം റഷ്യയില്‍നിന്ന്​ 20 ശതമാനം യുക്രെയ്​നിൽ നിന്നുമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്​. ബാക്കി 10 ശതമാനം സൂര്യകാന്തി എണ്ണ വിവിധ രാജ്യങ്ങളില്‍നിന്നുമാണ് ഇറക്കുമതി ചെയ്​തിരുന്നത്. യുദ്ധംമൂലം വിതരണ ശൃംഖല തടസ്സപ്പെട്ടു. ഇതാണ്​ വില ഉയരാൻ കാരണം. വാണിജ്യ മന്ത്രാലയത്തിന്‍റെ 2019-2020ലെ കണക്കുകൾ അനുസരിച്ച്, ഇന്ത്യക്കാര്‍ പ്രതിവര്‍ഷം മൊത്തം 25മില്യൺ ടണ്‍ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, രാജ്യത്ത്​ പ്രതിവര്‍ഷം 50,000 ടണ്‍ എണ്ണ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ, മുഴുവന്‍ ആവശ്യകതയും നിലനിര്‍ത്തുന്നതിന് അന്താരാഷ്ട്ര ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. വെളിച്ചെണ്ണക്കും വില ഉയരുകയാണ്​. വെളിച്ചെണ്ണ വില കമ്പനികള്‍ മാറുന്നതനുസരിച്ച് 200-240 രൂപ വരെയാണ്. വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്ന കേര ഫെഡിന്‍റെ കേര എണ്ണ പല കാരണങ്ങളാല്‍ വിപണിയില്‍നിന്ന്​ തുടര്‍ച്ചയായി അപ്രത്യക്ഷമാകുന്നതും തിരിച്ചടിയാകുന്നുണ്ട്. ഇത്​ മുതലെടുത്ത്​ സ്വകാര്യ കമ്പനികള്‍ ഗുണനിലവാരം കുറഞ്ഞ എണ്ണ പോലും ഉയര്‍ന്ന വിലക്ക്​ വില്‍ക്കുകയാണ്. പാമോയില്‍ വില 30 രൂപയോളം വര്‍ധിച്ച് 170 രൂപ വരെയായി. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന തവിട്​എണ്ണ പോലും 160 രൂപയായിരിക്കുകയാണ്. ഇത്​ ഹോട്ടലുകൾക്കൊപ്പം സാധാരണക്കാർക്കും തിരിച്ചടിയായിരിക്കുകയാണ്​. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.