കോട്ടയം: പ്രാർഥനയുടെയും നോയമ്പിന്‍റെ 50 ദിനരാത്രങ്ങൾക്കൊടുവിൽ ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. ഇതിന്‍റെ ഭാഗമായി ദേവാലയങ്ങളിൽ ഉയിർപ്പ് തിരുകർമകൾ നടന്നു. ഭൂരിഭാഗം ദേവാലയങ്ങളിലും ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചയുമായിട്ടായിരുന്നു പ്രാർഥന ശുശ്രൂഷകൾ. ഞായറാഴ്ച രാവിലെയും ചില ദേവാലയങ്ങളിൽ ഉയർപ്പ് ചടങ്ങുകൾ നടക്കും. ഇതോടെ വിശുദ്ധ വാരാചരണത്തിനും സമാപനമാകും. 50 നോയമ്പിനും ഈസ്റ്ററോടെ പരിസമാപ്തിയാകും. ദുഃഖവെള്ളിക്കും ശനിക്കും ശേഷമാണ് പ്രത്യാശയുടെ ഈസ്റ്റർ എത്തിയിരിക്കുന്നത്. ഇത്തവണ ദുഃഖവെള്ളി ശുശ്രൂഷകളിൽ ദേവാലയങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഗോഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കുന്നതാണ് ദുഃഖവെള്ളി. പകൽ മുഴുവൻ നീളുന്ന പ്രാർഥന ചടങ്ങുകളായിരുന്നു ദേവാലയങ്ങളിൽ. കുരിശിന്‍റെ വഴി, സ്ലീബ വന്ദനം, പ്രദക്ഷിണം ഉൾപ്പെടെ പ്രാർഥന ചടങ്ങുകൾ മണിക്കൂറുകൾ നീണ്ടു. പ്രധാന ദേവാലയങ്ങളിൽ മെത്രാപ്പോലീത്താമാർ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ചടങ്ങുകൾക്കുശേഷം നേർച്ചക്കഞ്ഞി വിതരണവും നടന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് മാനേജർ ഫാ. യാക്കോബ് തോമസ് നേതൃത്വം നൽകി. പാമ്പാടി വെള്ളൂർ സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിയിലിന്‍റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. KTL PAMPADY FRIDAY പാമ്പാടി വെള്ളൂർ സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളിയാഴ്ച നടന്ന പ്രദക്ഷിണത്തിൽനിന്ന് KTL PARUMALA ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മാനേജർ ഫാ. യാക്കോബ് തോമസിന്‍റെ നേതൃത്വത്തിൽ നടന്ന ദുഃഖവെളളി ശുശ്രൂഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.