മുഖ്യമന്ത്രിക്ക് അസൗകര്യം; അഗ്​നിരക്ഷാനിലയ ഉദ്ഘാടനം മാറ്റി

ഈരാറ്റുപേട്ട: ശനിയാഴ്ച രാവിലെ നടക്കാനിരുന്ന ഈരാറ്റുപേട്ട അഗ്​നിരക്ഷാനിലയ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ അസൗകര്യത്തെതുടര്‍ന്ന് മാറ്റി. പകരം അടുത്ത ശനിയാഴ്ച ഉദ്ഘാടനച്ചടങ്ങ് നടക്കുമെന്ന് എം.എൽ.എ അറിയിച്ചു. 2020ല്‍ തുടങ്ങിയ കെട്ടിടനിര്‍മാണം പൂർത്തിയായ ശേഷവും ഏറെക്കാലമായി ഉദ്ഘാടനം വൈകുകയാണ്. ആദ്യഘട്ടത്തില്‍ പൂഞ്ഞാർ പഞ്ചായത്തിലെ മറ്റക്കാട്ടെ സ്ഥലംനികത്തി കെട്ടിടം പൂര്‍ത്തീകരിച്ചെങ്കിലും ചുറ്റുമതിലും അനുബന്ധ സൗകര്യങ്ങള്‍ക്കുമായുള്ള തുടര്‍നിര്‍മാണം വൈകുകയായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള യാര്‍ഡ് സ്ഥലത്ത് ചുറ്റമതില്‍, ജലലഭ്യതക്കായി കുഴൽകിണര്‍, ടാങ്ക് എന്നിവയാണ് രണ്ടാം ടെന്‍ഡറായി 35 ലക്ഷം രൂപ വകയിരുത്തിയത്. എന്നാല്‍, ഈ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതോടെ പണികള്‍ ഒന്നരവര്‍ഷമായി നിലച്ചിരുന്നു. ഈ തുകയില്‍ ഇത്രയും ജോലികള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നായിരുന്നു കരാറുകാരുടെ നിലപാട്. എന്നാൽ, തടസ്സങ്ങളെല്ലാം മാറ്റി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ മന്ദിരം ഉദ്ഘാടനത്തിന്​ ഒരുങ്ങിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.