മുണ്ടക്കയം: പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽനിന്ന് രണ്ട് കോളനികളെ ഉൾപ്പെടുത്തി രണ്ടുകോടി അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 17ആം വാർഡിലെ ഇഞ്ചിയാനി- ആഴമല ഐ.എച്ച്.ഡി.പി കോളനിയുടെ വികസനത്തിനായി ഒരുകോടിയും എരുമേലി ഗ്രാമപഞ്ചായത്ത് 13ആം വാർഡിലെ കണമല- മൂക്കംപെട്ടി ഐ.എച്ച്.ഡി.പി കോളനിയുടെ വികസനപ്രവർത്തനങ്ങൾക്ക് ഒരുകോടിയുമാണ് അനുവദിച്ചത്. ഈ ഫണ്ട് ഉപയോഗിച്ച് കോളനികളിലെ ഭവനങ്ങൾ പുനരുദ്ധരിക്കുക, സംരക്ഷണഭിത്തികൾ നിർമിക്കുക, കുടിവെള്ള പദ്ധതികൾ, സാംസ്കാരിക നിലയങ്ങൾ, മാലിന്യ നിർമാർജന പദ്ധതികൾ, ഗതാഗതയോഗ്യമായ റോഡുകൾ സാധ്യമാക്കുക, മറ്റ് ആവശ്യമായ ഉപജീവനോപാധികൾ നൽകുക തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. പദ്ധതിപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.