എക്സൈസ്, അഗ്നിരക്ഷ സേന ഓഫിസുകൾക്ക് സ്ഥലം അളന്നുതിരിച്ചു

എരുമേലി: എക്സൈസ് എരുമേലി റേഞ്ച് ഓഫിസിനും അഗ്നിരക്ഷ സേന ഓഫിസിനുമായി ഒരുങ്കൽകടവിലെ പഞ്ചായത്ത് പുറമ്പോക്ക് ഭൂമി അളന്നുതിരിച്ചു. താലൂക്ക് സർവേയറുടെ സാന്നിധ്യത്തിൽ പഞ്ചായത്ത്​ അംഗങ്ങളും ഇരുവകുപ്പുകളുടെയും ഉദ്യോഗസ്ഥരും സ്ഥലംകണ്ട് വിലയിരുത്തിയശേഷമാണ്​ അളന്നുതിരിച്ചത്​. എരുമേലിയിൽനിന്ന്​ അധികം ദൂരത്തിലല്ലാത്ത മണിമലയാറിനോട് ചേർന്നതാണ് നിർദിഷ്ട ഭൂമി. കോടതിവിധിയിലൂടെ വീണ്ടെടുത്ത 53 സെന്‍റ്​ സ്ഥലം ഇരുവകുപ്പുകളുടെയും ഓഫിസിനായി വിട്ടുനൽകാൻ തീരുമാനമെടുത്തു. കഴിഞ്ഞ ഭരണസമിതിയിലെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി.എസ്. കൃഷ്​ണകുമാറിന്‍റെ ഇടപെടലിലൂടെയാണ് അനുകൂലവിധി നേടിയെടുത്തത്​. എരുമേലിയിൽ അഗ്നിരക്ഷ സേനാ ഓഫിസ് എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. എക്സൈസ് റേഞ്ച് ഓഫിസും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇരുവകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥർ കൂടി സ്ഥലംകണ്ട് വിലയിരുത്തലുകൾ നടത്തണമെന്നും അനുയോജ്യമെങ്കിൽ വിട്ടുനൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.