കോട്ടയം: കേരളത്തിൽ ആദ്യമായി, കുട്ടികൾക്ക് പ്രകൃതിപഠനത്തിന് ശാസ്ത്രീയ പരിശീലനം നൽകാൻ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ആരംഭിച്ച ജൂനിയർ നാച്ച്വറലിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സിൻെറ അവധിക്കാല ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നാംക്ലാസ് മുതൽ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് കോഴ്സ്. 15 ദിവസങ്ങളിലായി, സസ്യങ്ങൾ, പക്ഷികൾ, തുമ്പികൾ, തവളകൾ, പാമ്പുകൾ, ചിത്രശലഭങ്ങൾ, വന്യമൃഗങ്ങൾ തുടങ്ങിയ വിവിധ ജീവജാലങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയാനും നിരീക്ഷിക്കാനും പ്രകൃതിസംരക്ഷണത്തിൽ താൽപര്യം ജനിപ്പിക്കാൻ ഉതകുന്ന പ്രായോഗിക പരിശീലനമാണ് നൽകുക. വ്യക്തിത്വ വികസനവും ക്ലാസ്റൂം പഠനവും പ്രോജക്ടുകളും പ്രമുഖ നാച്ച്വറലിസ്റ്റുകളുമായി ചേർന്ന് വനമേഖലകളിൽ പ്രകൃതിപഠന ക്യാമ്പുകളും അടങ്ങിയതാണ് കോഴ്സ്. 2022 ഏപ്രിൽ 25ന് ആദ്യ ബാച്ച് ആരംഭിക്കും. വിവരങ്ങൾ 9496794305 എന്ന നമ്പറിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.