ശബരിമല നട ഇന്ന്​ തുറക്കും

ptg th 1 പത്തനംതിട്ട: വിഷു പൂജക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച തുറക്കും. വൈകീട്ട്​ അഞ്ചിന്​ ​മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ​ക്ഷേത്ര നട തുറക്കും. 15ന്​ പുലർച്ചയാണ്​ വിഷുക്കണി ദർശനം. പുലർച്ച നാലുമുതൽ ഏഴു വരെയാണ്​ വിഷുക്കണി ദർശനം. നട തുറന്നശേഷം ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നീട്​ ഭക്തർക്കും കണി കാണാൻ അവസരം ലഭിക്കും. തന്ത്രി കണ്ഠരര്​ മഹേഷ്​ മോഹനര്​ വിഷുക്കൈനീട്ടവും നൽകും. ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും. 18ന്​ രാത്രി നട അടയ്ക്കും. ശബരിമല, പമ്പ ക്ഷേത്രങ്ങളിലെ പുതിയ വഴിപാട്​ നിരക്കുകൾ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ദർശനത്തിന്​ എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ​ചെയ്യണം. നിലക്കലിൽ സ്​പോട്ട്​ ബുക്കിങ്​​ ഉണ്ടാകും. തീർഥാടകരുടെ ചെറിയ വാഹനങ്ങൾ പമ്പയിലേക്ക്​ കടത്തിവിടും. തീർഥാടകരെ പമ്പയിൽ ഇറക്കിയശേഷം തിരികെ നിലക്കലിൽ എത്തി പാർക്ക്​​ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.