പെരുവ: പതിനഞ്ച് ദിവസം മുമ്പ് ടാർ ചെയ്ത റോഡ് ഒറ്റമഴയിൽ ഒഴുകിപ്പോയി. മുളക്കുളം പഞ്ചായത്ത് ഓഫിസിന് മുൻവശം പെരുവ ടാക്സി സ്റ്റാൻഡ് - പഞ്ചായത്ത്പടി ബൈപാസ് റോഡാണ് ബുധനാഴ്ച പെയ്ത മഴയിൽ ഇളകിപ്പോയത്. പഞ്ചായത്ത് ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് 250 മീറ്റർ ദൂരത്തിൽ റോഡ് ടാർ ചെയ്തത്. പത്ത് വർഷം മുമ്പ് ചെയ്ത ടാറിങിന് മുകളിലൂടെ ചെയ്ത റീടാറിങാണ് പൊളിഞ്ഞത്. കൈകൊണ്ട് ഇളക്കിയാൽ പൊളിഞ്ഞ് പോകുന്ന ടാറിങ്ങിൽ വൻ അഴിമതിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിജിലൻസിന് പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.