കോട്ടയം: കനത്തമഴയിലും കാറ്റിലും അയ്മനം തിരുവാറ്റയിൽ റോഡിനു കുറുകെ മരം വീണു. വീഴ്‌ചയിൽ വൈദ്യുതിലൈനും സമീപത്തെ കെട്ടിടവും ഭാഗികമായി തകർന്നു. അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കനത്തമഴയാണ് പെയ്തത്. റോഡിനുകുറുകെ മറിഞ്ഞ മരം, സമീപത്തെ വൈദ്യുതിലൈനിനു മുകളിലൂടെ കെട്ടിടത്തിനുമുകളിൽ തട്ടിയാണ് നിന്നത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി. റോഡിലേക്ക് ചാഞ്ഞുകിടന്ന മരം വെട്ടിമാറ്റി. തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരം സമീപത്തെ കെട്ടിടത്തിലേക്ക് ചാഞ്ഞുകിടന്നിരുന്നതിനാൽ വൈദ്യുതി ലൈനുകൾ പൊട്ടുകയോ പോസ്റ്റ് ഒടിയുകയോ ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.