മുണ്ടക്കയം: കല്ലേപ്പാലത്തിൽ കൂടുകൂട്ടിയ തേനീച്ചക്കൂട്ടം യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. പാലത്തിന്‍റെ കൈവരികൾക്കുതാഴെ ഇരുവശത്തായി പത്തോളം തേനീച്ചക്കൂടുകളുണ്ട്. സാധാരണഗതിയിൽ ജനവാസമേഖലയിലെ തേനീച്ചക്കൂടുകളിൽ പക്ഷികളുടെ ആക്രമണം ഉണ്ടാകുന്നത് പതിവാണ്. ഇവിടെയും അങ്ങനെ ഉണ്ടായാൽ യാത്രക്കാരെയും നാട്ടുകാരെയും തേനീച്ചകൾ ആക്രമിക്കുമെന്ന് ഉറപ്പാണ്. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയപാലത്തിലൂടെ സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാരാണ് കാൽനടയായും അല്ലാതെയും കടന്നുപോകുന്നത്. പാലത്തിനുസമീപം നിരവധി വീടുകളും ഉണ്ട്. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് തേനീച്ചക്കൂടുകൾ ഇവിടെനിന്ന് നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ----------- KTL WBL Kallepalam news കല്ലേപ്പാലത്തിൽ കൂടുകൂട്ടിയ തേനീച്ചകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.