പൊൻകുന്നം: ചിറക്കടവ് സർവിസ് സഹകരണ ബാങ്കിൽ വെള്ളിയാഴ്ച നടത്താനിരുന്ന ഉദ്യോഗാർഥികളുടെ ഇന്‍റർവ്യൂ സ്‌റ്റേ ചെയ്ത നടപടി കേരള കോൺഗ്രസ് (എം) മുമ്പ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണെന്ന് കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഒരുവർഷം മുമ്പ് നടത്തിയ പരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്നും ചോദ്യപേപ്പർ ചോർന്നെന്നും കേരള കോൺഗ്രസ്-എം ചിറക്കടവ് മണ്ഡലം കമ്മിറ്റി സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. അത് തീർപ്പാക്കി നിയമനം നടത്താൻ ജോയന്‍റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സഹകരണസംഘം രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കി ഗവർണർ ഉത്തരവ് പ്രകാരം സ്‌റ്റേ ചെയ്തെന്നും കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.