നെടുംകുന്നം: 100 ശതമാനം പഞ്ചായത്ത്. 2021-22 സാമ്പത്തികവര്‍ഷം പൊതുവിഭാഗത്തില്‍ 1.23 കോടി രൂപയും പട്ടികജാതി വികസന ഫണ്ട് 50.95 ലക്ഷം രൂപയും ധനകാര്യ കമീഷന്‍ 73.23 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. റോഡ് വികസനത്തിന് 83 ലക്ഷം രൂപയും റോഡ് ഇതര ഫണ്ടായി 38.64 ലക്ഷം രൂപയും ചെലഴിച്ചാണ് നേട്ടം കൈവരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബീന നൗഷാദ് അറിയിച്ചു. കാര്‍ഷിക മേഖലയിലും വനിത ശിശുക്ഷേമം, ആരോഗ്യം, ക്ഷീരവികസനം, വിദ്യാഭ്യാസം തുടങ്ങി സമഗ്രമേഖലകളിലും ഫണ്ട് വിനിയോഗിച്ചു. ലൈഫ് മിഷനടക്കം പദ്ധതികളിലും 100 ശതമാനം പൂര്‍ത്തിയാക്കാനായതായി സെക്രട്ടറി ടി.സജിത്ത്, വൈസ് പ്രസിഡന്‍റ് രവി സോമന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.