കനത്തമഴയിൽ വ്യാപക നാശം

ചങ്ങനാശ്ശേരി: കുറിച്ചി ഇത്തിത്താനം ഭാഗത്ത് കനത്തമഴയിൽ വ്യാപക നാശനഷ്ടം. കണ്ണന്ത്രപ്പടി ചെമ്പുചിറയിൽ മാളിയംപുരയ്ക്കൽ എൽസമ്മ പുന്നൂസിന്റെ വീടിനു മുകളിലേക്ക് തേക്ക് വീണ് മേൽക്കൂര തകർന്നു. വീടിന്റെ ഭിത്തികൾക്കും കേടുപാട്​ സംഭവിച്ചു. മകളുടെ പഠനമുറിയാണ് തകർന്നത്. അക്കാട്ട് മുണ്ടകത്തിൽ ലീലാമണിയമ്മയുടെ വീടിന്റെ മുകളിലേക്ക് അയൽവാസിയുടെ മരം ഒടിഞ്ഞുവീണ് മേൽക്കൂര ഭാഗികമായി തകർന്നു. വില്ലേജ്​ഓഫിസിൽ പരാതി നൽകി. പഞ്ചായത്ത്​ അംഗം ബി.ആർ. മഞ്ജീഷ്, വില്ലേജ് ഓഫിസർ തുടങ്ങിയവർ പ്രദേശങ്ങൾ സന്ദർശിച്ചു. --------------- പടം: തേക്ക് വീണ് ചെമ്പുചിറയിൽ എൽസമ്മ പുന്നൂസിന്റെ വീടിന്‍റെ മേൽക്കൂര തകർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.