കാറ്റിൽ മരംവീണ്​ വീട്​ തകർന്നു

മുണ്ടക്കയം: മഴയോടൊപ്പമെത്തിയ കാറ്റിൽ മരംവീണ്​ വീടു തകർന്നു. പഴയ പനയ്ക്കച്ചിറ ചേട്ടിശ്ശേരിൽ സതീശന്‍റെ വീടിനു മുകളിലാണ് മരം വീണത്. അയൽപുരയിടത്തിലെ കൂറ്റൻ പനമരം കടപുഴകി പ്ലാവിൽ വീഴുകയും പ്ലാവിന്‍റെ ശിഖരം അടുക്കളയിൽ പതിക്കുകയുമായിരുന്നു. അടുക്കള പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന വയോധികയടക്കമുള്ളവർ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. KTL WBL Mazha Keduthi പഴയ പനയ്ക്കച്ചിറ ചേട്ടിശ്ശേരിൽ സതീശന്‍റെ വീടിന്‍റെ മുകളിൽ മരംവീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.