പൊൻകുന്നം: കനത്തമഴയിലും കാറ്റിലും പനമറ്റം, ഒന്നാം മൈൽ, മാന്തറ മേഖലകളിൽ വ്യാപക നാശനഷ്ടം. പലയിടത്തും വൻമരങ്ങൾ വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും റോഡിലേക്കും ഉൾപ്പെടെ വീണു. പനമറ്റം ചിറ്റേട്ട് അനിൽകുമാറിന്റെ വീടിനു മുകളിൽ പുരയിടത്തിൽ നിന്ന ആഞ്ഞിലി മറിഞ്ഞുവീണു. വീടിന് പിൻവശത്തെ രണ്ട് മുറികളുടെ മേൽക്കൂര ഉൾപ്പെടെ പൂർണമായി തകർന്നു. ഇവരുടെ പുരയിടത്തിലെ നാല് ആഞ്ഞിലി, ജാതി ഉൾപ്പെടെ കൃഷികളും നശിച്ചു. കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് ഇവർ മറ്റൊരു മുറിയിലേക്ക് മാറിയതിനാൽ വൻദുരന്തം ഒഴിവായി. വീട്ടുപകരണങ്ങളും നശിച്ചു. -------- KTL VZR 4 House Thakarnnu ചിത്രവിവരണം മരംവീണ് പനമറ്റം ചിറ്റേട്ട് അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂര തകർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.