ജനം വലയുന്നു കോട്ടയം: കനത്തമഴയിൽ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡും സമീപത്തെ റോഡും ചളിക്കുണ്ടായി. പുതിയ കെട്ടിട നിർമാണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയത്. ഇതിന്‍റെ അവശേഷിച്ചിരുന്ന മണ്ണും കല്ലും ബുധനാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങി. ഇതിൽ തെന്നി ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടു. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്കായി സ്റ്റാൻഡിൽ താൽക്കാലിക സംവിധാനം ഒരുക്കിയെങ്കിലും ഇവിടെയും ചളിയാണ്. മണ്ണിട്ട് നികത്തിയ ഭാഗത്താണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. ഇവിടെ ചെറിയ വെയ്റ്റിങ് ഷെഡുമുണ്ട്. കനത്ത മഴയിൽ ഈ പ്രദേശമാകെ ചളിക്കുഴിയായി. ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന റോഡിലും ചളിയാണ്. ബസ് സ്റ്റാൻഡ് ചളിക്കുളമായതോടെ യാത്രക്കാർ വലയുകയാണ്. കാലിലും വസ്ത്രത്തിലുമെല്ലാം ചളി തെറിക്കും. യാത്രക്കാരുടെ ചെരുപ്പുകൾ ചളിയിൽ താഴ്ന്നു പോകും. ബസുകൾ കടന്നുപോകുമ്പോൾ ചളി യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കും. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ബസ്സ്റ്റാൻഡിന്റെ അവസ്ഥ ദയനീയമാണ്. കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട് ആദ്യം കോടിമതയിലേക്കോ, നാഗമ്പടത്തേക്കോ ഏറ്റുമാനൂരിലേക്കോ ഡിപ്പോയുടെ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. മറ്റു സംവിധാനങ്ങൾ ഒരുക്കാൻ കെ.എസ്.ആർ.ടി.സി തയാറായിട്ടുമില്ല. -----
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.