വാഴപ്പള്ളിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ചങ്ങനാശ്ശേരി: എം.സി റോഡിൽ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിന് സമീപത്ത് വീണ്ടും പൈപ്പ് പൊട്ടി. ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് പാഴാകുന്നത്. നാളുകൾക്ക് ശേഷമാണ് വീണ്ടും പൈപ്പ് പൊട്ടുന്നത്. കെ.എസ്.ടി.പിയുടെ റോഡ് വികസന ഭാഗമായി ടാറിങ്​ നടത്തിയപ്പോൾ പൈപ്പ് ലൈനിന്​ മുകളിൽനിന്ന്​ മണ്ണ്​ നീക്കിയിരുന്നു. ടാർ​ ചെയ്തശേഷം ഭാരവാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന മർദത്തെ തുടർന്ന് പൈപ്പ് ലൈൻ പൊട്ടി റോഡിൽ കുഴി രൂപപ്പെട്ട് അപകടഭീഷണിയാകുകയും ചെയ്തു. അടുത്തകാലത്താണ് പൈപ്പ് അറ്റകുറ്റപ്പണി നടത്തി, കുഴികൾ നികത്തിയത്. സ്‌കൂളിന്റെ പ്രവേശനകവാടത്തിന്​ സമീപമാണ് പൈപ്പ് പൊട്ടിയത്. റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെയും വിദ്യാർഥികളുടെയും മേൽ വെള്ളം വീഴുന്നതിനും ഇടയാക്കുന്നു. റോഡിൽ അറ്റകുറ്റപ്പണി നടത്തി റീടാറിങ്​ ചെയ്ത ഭാഗങ്ങളിലാണ് വീണ്ടും പൈപ്പ് പൊട്ടിയത്. -------- KTL CHR 2 Pipe pottal എം.സി റോഡിൽ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിന് സമീപം പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.