ഏന്തയാർ ഈസ്റ്റ്: കൊക്കയാർ പഞ്ചായത്തിലെ കനകപുരം അംഗൻവാടിക്ക് സമീപത്തെ മൈതാനത്ത് മെറ്റൽ തള്ളിയതോടെ കളിസ്ഥലം ഇല്ലാതെ കുട്ടികൾ വലയുന്നു. പഞ്ചായത്തിന്റെ അറിവോടെയാണ് മെറ്റൽ ഇട്ടതെന്നാണ് ആക്ഷേപം. എന്നാൽ, ഇത് എന്തിനാണെന്ന് വ്യക്തതയില്ല. മൈതാനത്തിന്റെ ഒരുവശത്തായി കൂനകളായാണ് ചെറുതും വലുതുമായ മെറ്റൽ ഇറക്കിയത്. ഇതോടെ കുട്ടികൾ ചെറിയസ്ഥലത്താണ് കളിക്കുന്നത്. മെറ്റൽ കിടക്കുന്നതിനാൽ കുട്ടികൾക്ക് പരിക്കേൽക്കുന്നതും പതിവാണ്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും കലക്ടറുടെ അറിവോടെയാണ് ഇറക്കിയതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. എന്നാൽ, കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഇത് സംബന്ധിച്ച് അറിവില്ലെന്ന് അറിയിച്ചതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.