കോട്ടയം: ദേശീയ പാതയിൽ മരംകടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത 183ന്‍റെ ഭാഗമായ കെ.കെ റോഡ് പതിനൊന്നാം മൈലിൽ റോഡരികിൽ നിന്ന മരമാണ് റോഡിന് കുറുകെ വീണത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ചേന്നംപള്ളി സ്വദേശിയുടെ ഓട്ടോ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരുടെ കൂടി സഹായത്തോടെ മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തിരക്കേറിയ റോഡരികിൽ നിരവധി മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. --- KTL Tree കെ.കെ റോഡ് പതിനൊന്നാം മൈലിൽ റോഡിലേക്ക് മരം വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.