കോട്ടയം: ജില്ലയിലെ ആറ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഇടുക്കി മുരിക്കാശ്ശേരിയില്‍നിന്ന് നിര്‍മല ബോസിനെ കുറവിലങ്ങാട്ടേക്കും കുറവിലങ്ങാട്ട്നിന്ന് സജി ചെറിയാനെ മുരിക്കാശ്ശേരിയിലേക്കും മാറ്റി. തിടനാട്ടുനിന്ന് ബാബു സെബാസ്റ്റ്യനെ തലയോലപ്പറമ്പിലേക്ക് മാറ്റി. കടുത്തുരുത്തിയിലെ കെ.ജെ. തോമസിനെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനിലേക്കും അവിടെനിന്ന് രഞ്ജിത് കെ. വിശ്വനാഥനെ കടുത്തുരുത്തിയിലേക്കും സ്ഥലംമാറ്റി. ------ കോടിമതയില്‍ വാഹനങ്ങളുടെ കൂട്ടയിടി കോട്ടയം: കോടിമത നാലുവരിപ്പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അശ്രദ്ധമായി വലിയ വാഹനത്തെ മറികടന്നെത്തിയ കാര്‍, വലത്തേക്ക് വെട്ടിച്ചപ്പോള്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചു. പുറകെവന്ന മിനിലോറി കാറിലും പിന്നാലെ എത്തിയ മറ്റൊരു ബൊലേറോ ജീപ്പ് മിനി ലോറിയിലും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.