must..... കോട്ടയം: ജവഹർ ബാലഭവനിൽനിന്ന് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജവഹർ ബാലഭവന്‍റെ മുന്നിൽ അധ്യാപകർ നടത്തുന്ന പ്രതിഷേധം ബുധനാഴ്ച മൂന്നാംദിവസം പിന്നിട്ടു. ജവഹർ ബാലഭവൻ സംരക്ഷണസമിതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ സമരം ഉദ്ഘാടനം ചെയ്തു. കുട്ടികളെ വാദ്യോപകരണങ്ങൾ ഉൾപ്പെടെ പഠിപ്പിക്കുന്ന അധ്യാപകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പബ്ലിക് ലൈബ്രറിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകൊണ്ടാണ് സമരം തുടരേണ്ടിവരുന്നതെന്ന് ആനന്ദക്കുട്ടൻ പറഞ്ഞു. സമരസമിതി കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, അധ്യാപകരായ വി.ജി. ഹരീന്ദ്രനാഥ്, വി.പി. സുരേഷ്, വി.ജി. ഉപേന്ദ്രനാഥ് , പി.കെ. ഹരിദാസ്, ബേബി മാത്യു, കെ.ബി. ശിവദാസൻ , മിഥുന മോഹൻ, മനു മാത്യു, കെ.എം. ജോൺ , സുപ്രഭ സുരേഷ്, ശ്രീലത ശ്രീകുമാർ എന്നിവർ സംസാരിച്ചു. ------- KTL Bhalabhavan കോട്ടയം ജവഹർ ബാലഭവന് മുന്നിൽ അധ്യാപകർ നടത്തുന്ന സമരം ബാലഭവൻ സംരക്ഷണസമിതി രക്ഷാധികാരി പി.കെ. ആനന്ദകുട്ടൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.