മുണ്ടക്കയം: പഞ്ചായത്തിലെ 40 അംഗൻവാടികളിലേക്ക് ഉപകരണങ്ങൾ കൈമാറി. പുത്തൻചന്ത അംഗൻവാടിയിൽ നടന്ന ചടങ്ങിൽ മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മിക്സി, അലമാര, ഗ്യാസ് സ്റ്റൗ എന്നിവയാണ് വിതരണം ചെയ്തത്. വാർഡ് അംഗം ഷീബ ദിഫൈൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനറ്റ് ജയിംസ്, അംഗൻവാടി പഞ്ചായത്ത് ലീഡർ കെ.എ. റംലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. റെയ്ച്ചൽ, പി.എ. രാജേഷ് എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്കായി നൽകുന്ന സ്പോർട്സ് കിറ്റുകളും യോഗത്തിൽ വിതരണം ചെയ്തു KTL w BL Anganwadi news ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.