ഈരാറ്റുപേട്ട: അൽമനാർ പബ്ലിക് സ്കൂളിന്‍റെ 34മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ജി.ടി ചെയർമാൻ കെ.പി. ബഷീർ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ സമ്മാനവിതരണം നടത്തി. മക്കാ മസ്ജിദ് ചീഫ് ഇമാം സാജിദ് നദ്വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പൽ മിനി അജയ് റിപ്പോർട്ട് അവതരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എ.എം. അബ്ദുസ്സമദ് ,ഏരിയ പ്രസിഡന്‍റ് പി.എ. മുഹമ്മദ് ഇബ്രാഹീം, പി.ടി.എ പ്രസിഡന്‍റ് അൻവർ അലിയാർ , നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാരായ റിസ്വാന സവാദ്, ഡോ. സഹല ഫിർദൗസ് , കൗൺസിലർ എസ്.കെ. നൗഫൽ , ട്രസ്റ്റ് ട്രഷറർ എ.എം. ജലീൽ , കെ.എം. സക്കീർ ഹുസൈൻ ,എം.എസ്. ഇജാസ്, കെ.കെ. സക്കീന, ഷാജിത അനസ് തുടങ്ങിയവർ സംസാരിച്ചു. ട്രെസ്റ്റ് സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി സ്വാഗതവും പി.എം. അനീഷ് നന്ദിയും പറഞ്ഞു. പടം അൽമനാർ പബ്ലിക് സ്കൂളിന്‍റെ വാർഷികാഘോഷം അഡ്വ. സെബാസ്റ്റ്യൻ കുത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.