എം.ജി കലോത്സവം ഇന്ന്​ തുടങ്ങും

ptg 1 പത്തനംതിട്ട: എം.ജി സർവകലാശാല കലോത്സവത്തിന് ഇന്ന് പത്തനംതിട്ടയിൽ തിരിതെളിയും. കലയുടെ സ്വരലയതാളഭാവങ്ങൾ ആസ്വദിക്കാൻ പത്തനംതിട്ട ഒരുങ്ങി. രണ്ടുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടുണരുന്ന കലോത്സവത്തിന് 'വേക്​ അപ്​ കാൾ 2022' എന്നാണ് പേരിട്ടിരിക്കുന്നത്​. വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന്​ സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവം ആരംഭിക്കും. ഘോഷയാത്രയിൽ പഞ്ചവാദ്യം, പടയണി, പുലികളി, മയൂരനൃത്തം, പമ്പമേളം, ബാൻഡ് സെറ്റ്, നിശ്ചല ദൃശ്യങ്ങൾ, തെയ്യം തുടങ്ങിയവ അണിനിരക്കും. കോളജ് വിദ്യാർഥികൾ കേരളീയ വേഷത്തിൽ ഘോഷയാത്രയിൽ അണിനിരക്കും. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. ചിലച്ചി​​ത്ര താരം നവ്യനായർ, ഉണ്ണിമുകുന്ദൻ, സ്​റ്റീഫൻ ദേവസ്യ എന്നിവർ പ​െങ്കടുക്കും. സ്റ്റീഫൻ ദേവസ്യയുടെ സംഗീത വിരുന്നും ഉണ്ടാകും. ഉദ്ഘാടന ചടങ്ങിനുശേഷം രാത്രി തിരുവാതിരകളി ജില്ല സ്റ്റേഡിയത്തിലും ഗ്രൂപ് സോങ് റോയൽ ഓഡിറ്റോറിയത്തിലും കേരളനടനം കോളജ് ഓഡിറ്റോറിയത്തിലുമായി അരങ്ങേറും. അഞ്ചിന്​ വൈകീട്ട്​ കലോത്സവം സമാപിക്കും. സമാപന സമ്മേളനത്തിൽ തെന്നിന്ത്യൻ താരം ഷാൻവി ശ്രീവാസ്തവ, ആന്‍റണി വർഗീസ്​ പെപ്പെ, അനശ്വര രാജൻ, സംവിധായകൻ എബ്രിഡ്​ ഷൈൻ, സുരാജ്​ എസ്​. കുറുപ്പ്​ എന്നിവർ പ​​ങ്കെടുക്കും. കലോത്സവത്തിന്‍റെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ചവരെ 262 കോളജുകളിൽനിന്നായി 8782 യുവപ്രതിഭകൾ രജിസ്​​റ്റർ ചെയ്തിട്ടുണ്ട്​. ഏഴ് വേദിയിലായി 61 മത്സരയിനങ്ങളാണുള്ളത്​. ആൺ-പെൺ വിഭാഗങ്ങളിലായി മത്സരങ്ങളുള്ള എല്ലാ ഇനങ്ങളിലും ഇത്തവണ ട്രാൻസ്ജെൻഡേഴ്സ് വിഭാഗം കൂടി ഉണ്ടായിരിക്കും എന്നത് പ്രത്യേകതയാണ്. photo.... mail...... കലോത്സവം ലോഗോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.