റോഡ് ഉദ്ഘാടനം ചെയ്തു

കറുകച്ചാല്‍: കങ്ങഴ ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡില്‍ എട്ടരലക്ഷം രൂപക്ക്​ പുനര്‍നിര്‍മിച്ച പയ്യംപള്ളിപ്പടി-പൊട്ടങ്ങല്‍കോളനി റോഡ് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. റംലാബീഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ എ.എം. മാത്യു ആനിത്തോട്ടം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ എന്‍.എം. ജയലാല്‍, ജയ സാജു, വത്സലകുമാരി കുഞ്ഞമ്മ, ജോയിസ് എം.ജോണ്‍സണ്‍, സി.വി. തോമസുകുട്ടി, മനോജ് പൊട്ടങ്ങല്‍, ഫൈസല്‍ കാരമല എന്നിവർ സംസാരിച്ചു. പടം പയ്യംപള്ളിപ്പടി-പൊട്ടങ്ങല്‍കോളനി റോഡ് കങ്ങഴ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. റംലാബീഗം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.