സി.പി.എം ധർണ നടത്തി

ഈരാറ്റുപേട്ട: യു.ഡി.എഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിൽ പി.എം.എ.വൈ ഭവന പദ്ധതിയിലെ ഉപഭോക്താക്കൾക്ക് നഗരസഭ വിഹിതം അനുവദിക്കാതത്തിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭയിലെ വിവിധ ഡിവിഷനിലായി 137 ഉപഭോക്താക്കൾക്കാണ് 2018ൽ അനുവദിച്ച പദ്ധതിയുടെ വിഹിതം ഇതുവരെയും ലഭിക്കാത്തത്. ആദ്യഘട്ടം രണ്ടുലക്ഷം രൂപ നഗരസഭയാണ് അനുവദിക്കേണ്ടത്. സി.പി.എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി നഗരസഭ ഓഫിസിന് മുന്നിൽ നടത്തിയ ധർണ ലോക്കൽ കമ്മിറ്റി അംഗം കെ.ആർ. അമീർഖാൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം മാഹിൻ സലിം അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി.ആർ. ഫൈസൽ, സജീവ് ഹമീദ്, പി.പി ഹുസൈൻ, കൗൺസിലർമാരായ അനസ് പാറയിൽ, കെ.പി സിയാദ്, ഹബീബ് കപ്പീത്താൻ, സജീർ ഇസ്മയിൽ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി പി.എ. ഷമീർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.