വനമിത്ര പുരസ്‌കാരം എം.ജി സർവകലാശാലക്ക്​

കോട്ടയം: അന്താരാഷ്ട്ര വനദിനാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള 2021ലെ ജില്ലതല വനമിത്ര പുരസ്‌കാരം മഹാത്മാഗാന്ധി സർവകലാശാലക്ക്. വ്യാഴാഴ്ച രാവിലെ 10ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പുരസ്‌കാരം ഏറ്റുവാങ്ങും. വൃക്ഷങ്ങളുടെ സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും എടുത്ത നടപടികൾ കണക്കിലെടുത്താണ് പുരസ്‌കാരത്തിന്​ സർവകലാശാലയെ തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.