കാറ്റിലും മഴയിലും മാവ് കടപുഴകി

ചങ്ങനാശ്ശേരി: ശക്തമായ 11 കെ.വി ലൈനിലേക്കും റോഡിലേക്കും പതിച്ചു. കുറിച്ചി വില്ലേജ്പടിക്കും ഫ്രഞ്ച്മുക്കിനും ഇടയില്‍ ബുധനാഴ്ച വൈകീട്ട്​ 6.45 ഓടെയായിരുന്നു സംഭവം. ഓമന രാഘവന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിലെ മാവാണ് മറിഞ്ഞുവീണത്. കേബിളുകള്‍ മരശിഖരത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി കണക്​ഷന്‍ വിച്ഛേദിച്ചു. പ്രദേശത്ത് ഗതാഗതവും വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. ചങ്ങനാശ്ശേരി അഗ്നിരക്ഷസേന അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.പി. ദിലീപിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഷാജു, സതീഷ്, പ്രസാദ് കുമാര്‍ സാജു, ഗിരീഷ് കുമാര്‍ തുടങ്ങിവരാണ് സ്ഥലത്തെത്തി നാട്ടുകാരുടെയും സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. KTL CHR 6 kurichy കുറിച്ചി വില്ലേജ്പടിക്കും ഫ്രഞ്ച്മുക്കിനും ഇടയില്‍ മാവ് റോഡിലേക്കും വൈദ്യുതിലൈനിലേക്കും മറിഞ്ഞുവീണ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.