മുരിക്കുംവയൽ: മയക്കുമരുന്നിനെതിരെ ബോധവത്കരണം നടത്തുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലം ജനസഭ ബുധനാഴ്ച പകൽ രണ്ടിന് ശ്രീശബരീശ കോളജിൽ നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിക്കും. താലൂക്ക് വികസനസമിതി യോഗം കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിശോധിച്ച് കാലതാമസം കൂടാതെ പരിഹാരം കാണുന്നതിനും ഭരണനേട്ടം യഥാസമയം ജനങ്ങളിലെത്തിക്കുന്നതിനും വേണ്ടിയുള്ള താലൂക്ക് വികസന സമിതിയോഗം ശനിയാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടക്കും. എല്ലാ താലൂക്ക് വികസനസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.