ആശാഭവന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു ചങ്ങനാശ്ശേരി: മനുഷ്യസേവനം ഈശ്വരസേവനമാണെന്നും പ്രവൃത്തിയിലൂടെ വെളിപ്പെടുന്ന സ്‌നേഹമാണ് അർഥപൂര്‍ണമായ സ്‌നേഹമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭിന്നശേഷി കുട്ടികളുടെ പരിശീലനരംഗത്തെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആശാഭവന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയുടെ 2.2 ശതമാനം വരുന്ന ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് ഭരണഘടനപരമായ ഉത്തരവാദിത്തമാണ്. ആശാഭവന്‍ പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരവും ശ്ലാഘനീയവുമാണ്. സ്പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവിയും മെയിന്‍റനന്‍സ് ഗ്രാന്‍റും ലഭ്യമാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് തന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ അഭ്യർഥിച്ച മാര്‍ ജോസഫ് പെരുന്തോട്ടത്തിന്, ആവശ്യങ്ങള്‍ എഴുതിനല്‍കിയാല്‍ തീര്‍ച്ചയായും തന്‍റെ പരിഗണന ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സി.എം.സി ഹോളി ക്വീന്‍സ് പ്രൊവിന്‍ഷ്യന്‍ സിസ്റ്റര്‍ ഡോ. പ്രസന്ന ആശംസകള്‍ നേര്‍ന്നു. ആശാഭവന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രശാന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ജനറല്‍ ഫാ. ഡോ. തോമസ് പാടിയത്ത് സ്വാഗതവും സുവര്‍ണജൂബിലി ജനറല്‍ കണ്‍വീനര്‍ ഡോ. റൂബിള്‍രാജ് നന്ദിയും പറഞ്ഞു. വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപ്പുര, ആശാഭവന്‍ ഡയറക്ടര്‍ ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, അസി. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. KTL CHR 1 governor ഭിന്നശേഷി കുട്ടികളുടെ പരിശീലനരംഗത്തെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചങ്ങനാശ്ശേരി ആശാ ഭവന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.