മെഗാ ജോബ് ഫെയറിൽ ജില്ല മൂന്നാംസ്ഥാനത്ത്

കോട്ടയം: സങ്കൽപ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്, ജില്ല ഭരണകൂടം, ജില്ല പ്ലാനിങ്​ ഓഫിസ് എന്നിവ സംയുക്തമായി നാട്ടകം ഗവ. കോളജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ ജില്ലയിലെ 351 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചു. 1240 പേർ ചുരുക്കപ്പട്ടികയിൽ ഇടംനേടുകയും ചെയ്തു. ജില്ല-സംസ്ഥാനതലത്തിൽ മൂന്നാമതെത്തി. എൻജിനീയറിങ്​, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിങ്​, ഹോസ്പിറ്റാലിറ്റി, മീഡിയ, ഓട്ടോമോട്ടിവ് തുടങ്ങിയ മേഖലകളിലെ 64 കമ്പനികൾ പങ്കെടുത്ത മേളയിൽ 1638 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. മെഗാ ജോബ് ഫെയറി​ന്‍റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.